വെഞ്ഞാറമൂട്: സർവ്വ മേഖലയിലും കേരളം മുന്നോട്ട് പോകുന്നത് അതിഭീകരമായ അവസ്ഥയിലൂടെയാണെന്ന് ജെ.എസ്.എസ് സോഷ്യലിസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ദിലീപ് തമ്പിയുടെ അദ്ധ്യക്ഷതയിൽ വെഞ്ഞാറമൂട് വച്ച് നടന്ന ജില്ലാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പാളയം സതീഷ് ഉൽഘാടനം ചെയ്തു.
അരുതായ്മകളുടെ സകല സീമയും ലംഘിച്ചുള്ള സംസ്ഥാനത്തിന്റെ പോക്ക് അതീവ ഗുരുതരമാണെന്നും, പ്രായഭേദമന്യേ വിദ്യാർത്ഥികളെയും സമൂഹത്തെയും പിടികൂടിയിരിക്കുന്ന ലഹരി മാഫിയയുടെ വേരുകൾ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു
അന്തവിശ്വാസങ്ങളും, ആഭിചാര കൊലകളും സർവ്വ സാധാരണമായിരിക്കുന്നു. പിൻവാതിൽ നിയമനങ്ങളിലൂടെ യുവജനങ്ങളെ വഞ്ചിക്കുന്നു, നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം മൂലം സാധാരണ ജനജീവിതം താളം തെറ്റിയിരിക്കുന്നു. പോലീസ് സേനയെ രാഷ്ട്രീയ ചങ്ങല കൊണ്ട് കെട്ടിയിട്ടിരിക്കുന്നതിനാൽ പൊതുജനത്തിന് നീതി നിക്ഷേധിക്കപ്പെടുന്നുവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
മികച്ച ഭരണാധികാരിയായിരുന്ന കെ.ആർ ഗൗരിയമ്മയുടെ പ്രവർത്തന രീതി പുതുതലമുറ മാതൃകയാക്കണമെന്നു ജില്ലാ സെക്രട്ടറി വാവറഅമ്പലം അജി പറഞ്ഞു. വെഞ്ഞാറമൂട് സുദർശനൻ, എം നാഷിദ്, ബൈജു ദിവാകർ, ചെല്ലാംകോട് വിജയൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
പ്രായഭേദമന്യേ വിദ്യാർത്ഥികളെയും സമൂഹത്തെയും പിടികൂടിയിരിക്കുന്ന ലഹരി മാഫിയയുടെ വേരുകൾ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുവെന്നും ജെ.എസ്.എസ് സോഷ്യലിസ്റ്റ്





0 Comments