/uploads/news/news_ഗാന്ധി_എന്ന_വെളിച്ചം_സാംസ്‌കാരിക_സദസ്സ്_..._1660450104_382.jpg
POLITICS

ഗാന്ധി എന്ന വെളിച്ചം സാംസ്‌കാരിക സദസ്സ് (ഞായറാഴ്ച)


പെരുമാതുറ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം
വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമാതുറ ജംഗ്ഷനിൽ 'ഗാന്ധി എന്ന വെളിച്ചം' എന്ന പേരിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിക്കും.

ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഗാന്ധിയന്മാരെ ആദരിക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിന് സ്നേഹാദരം, എസ്.എസ്.എൽ.സി, +2, ഡിഗ്രി തലങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ, സാംസ്‌കാരിക സമ്മേളനം, സ്വാതന്ത്ര്യ സ്മൃതി സദസ്സ്, മഹാത്മാഗാന്ധി അനുസ്മരണം തുടങ്ങിയ പരിപാടികൾ ഉണ്ടാകും.

കോൺഗ്രസിന്റെ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, ഘടകകക്ഷി നേതാക്കൾ, സാമൂഹിക സാംസ്കാരിക നായകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സുനിൽ പെരുമാതുറ, ജോഷിബായി, ഷഹീർ സലിം എന്നിവർ പറഞ്ഞു.

ഞായറാഴ്ച (14/08/2022) രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഗാന്ധിയന്മാരെ ആദരിക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിന് സ്നേഹാദരം, സ്വാതന്ത്ര്യ സ്മൃതി സദസ്സ്, മഹാത്മാഗാന്ധി അനുസ്മരണം തുടങ്ങിയ പരിപാടികൾ ഉണ്ടാകും.

0 Comments

Leave a comment