/uploads/news/news_ചിലയിടങ്ങളില്‍_സിപിഎം_ബിജെപിയെ_സഹായിച്ചെ..._1766589709_8779.jpg
POLITICS

ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നു സിപിഐ


ആലപ്പുഴ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ചിലയിടങ്ങളില്‍ സി.പി.എം ബി.ജെ.പിയെ സഹായിച്ചെന്നു സി.പി.ഐ ജില്ലാ കൗണ്‍സില്‍ വിലയിരുത്തി. ചെങ്ങന്നൂര്‍, മാവേലിക്കര മേഖലകളില്‍ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നാണ് ആരോപണം. സി.പി.ഐ ജയിക്കണമെന്ന താല്‍പര്യം പലയിടത്തും സി.പി.എമ്മിന് ഉണ്ടായിരുന്നില്ല. സി.പി.ഐ മത്സരിച്ച പലയിടത്തും സി.പി.എം വിമതര്‍ ഉണ്ടായിരുന്നു.

കുട്ടനാട്ടില്‍ സി.പി.എം-സി.പി.ഐ ഭിന്നത തോല്‍വിക്കു കാരണമായെന്നും ജില്ലാ കൗണ്‍സില്‍ വിലയിരുത്തി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചില പ്രസ്താവനകളെ എതിര്‍ക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് എല്‍.ഡി.എഫില്‍ വിശ്വാസം കുറയാന്‍ കാരണമായി.

അതേസമയം, പല ജില്ലകളിലും എല്‍.ഡി.എഫില്‍ മുന്നണി മര്യാദ പാലിച്ചില്ലെന്നും മുന്നണി നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നും ഇന്ത്യന്‍ നാഷനല്‍ ലീഗ് (ഐ.എന്‍.എല്‍) സംസ്ഥാന സമിതി യോഗത്തിൽ ആരോപിച്ചു.. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വലിയ നാശം സൃഷ്ടിച്ചു. അതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയെന്നും ഇതു തിരിച്ചടിയുണ്ടാക്കിയെന്നും യോഗം വിലയിരുത്തി.

കുട്ടനാട്ടില്‍ സിപിഎം-സിപിഐ ഭിന്നത തോല്‍വിക്കു കാരണമായെന്നും ജില്ലാ കൗണ്‍സില്‍ വിലയിരുത്തൽ

0 Comments

Leave a comment