കണ്ണൂര്‍ സര്‍വകലാശാല പഠന വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രിയാ വര്‍ഗീസിനും സര്‍വകലാശാലയ്ക്കും തിരിച്ചടി. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് യുജിസി വ്യക്തമായി. കേസ് പരിഗണിക്കവെ ഹൈക്കോടതിയിലാണ് യുജിസി നിര്‍ണായക നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് യുജിസിയോട് നിര്‍ദേശിച്ചു. ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാത്തപക്ഷം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പ്രിയാ വര്‍ഗീസിന് ഉണ്ടാകില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയാ വര്‍ഗീസിനെ അനധികൃതമായി സര്‍വകലാശാലാ പഠനവകുപ്പിലെ മലയാളം വിഭാഗത്തില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്നായിരുന്നു ഉയര്‍ന്നു വന്ന ആരോപണം. റാങ്ക് പട്ടികയില്‍ ഒന്നാമതായ പ്രിയയ്ക്ക് അടിസ്ഥാന യോഗ്യത പോലുമില്ലെന്നായിരുന്നു ആക്ഷേപം. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ് ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് യു ജി സിയുടെ അഭിഭാഷകന് നിലപാട് വിശദീകരിച്ചത്. ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് നിര്‍ദേശിച്ചു.
പ്രിയ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടർന്ന് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസലാണ് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.





0 Comments