തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി (2023-2025) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി അഡ്വ.അലി സവാദിനെയും ജനറൽ സെക്രട്ടറിമാരായി നിഷാത്ത് എം എസ്, സെയ്ദ് ഇബ്രാഹിം എന്നിവരെ തെരെഞ്ഞെടുത്തു. അംജദ് റഹ്‌മാൻ, ഗോപു എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. സെക്രട്ടറിമാരായി നൗഫ ഹാബി, രഞ്ജിനി മഹേഷ്, നൂർഷ, മുഫീദ ജലീൽ എന്നിവരെയും 20 അംഗ ജില്ലാകമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

തിരുവനന്തപുരം കൾച്ചറൽ സെൻററിൽ നടന്ന ജില്ലാ ജനറൽ കൗൺസിൽ യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്‌മാൻ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, നൗഫ ഹാബി, നബീൽ പാലോട് തുടങ്ങിയവർ സംസാരിച്ചു
തിരുവനന്തപുരം കൾച്ചറൽ സെൻററിൽ നടന്ന ജില്ലാ ജനറൽ കൗൺസിൽ യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്‌മാൻ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.





0 Comments