ബീഹാർ: ബിഹാറിൽ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 243 സീറ്റുകളിലും മത്സരിക്കാൻ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആം ആദ്മി പാർട്ടി 11 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

ആരുമായും ഒരു മുന്നണിയിലുമില്ലാതെ 243 സീറ്റുകളിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് നേതാക്കൾ പറഞ്ഞു. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വികസിപ്പിച്ചെടുത്ത മാതൃകയിലായിരിക്കും പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുക. കുടിയേറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളുന്നയിച്ചായിരിക്കും ആം ആദ്മി പാർട്ടി ബീഹാറിൽ മത്സരിക്കുന്നത്.

ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ആം ആദ്മി പാർട്ടിയുടെ ബീഹാർ ചുമതലയുള്ള അജേഷ് യാദവും സംസ്ഥാന പ്രസിഡന്റ് രാകേഷ് യാദവും ചേർന്നാണ് പാറ്റ്നയിൽ നടത്തിയ പത്ര സമ്മേളനത്തിൽ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 11 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയത്.
തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആം ആദ്മി പാർട്ടി 11 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു





0 Comments