തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ അകാരണമായി അറസ്റ്റ് ചെയ്ത് പൊഴിയൂർ പോലീസ്. മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ജന്മഭൂമി ലേഖകൻ ഹരിയെ ആണ് പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അകാരണമായി തന്നെ കസ്റ്റഡിയിൽ എടുക്കുന്നത് ചോദ്യം ചെയ്ത ഹരിയോട് ജന്മഭൂമി പത്രത്തിൽ നിന്നും വന്ന ലേഖകൻ ആയതിനാലാണ് അറസ്റ്റ് ചെയ്തത് എന്നായിരുന്നു പോലീസിന്റെ പ്രതികരണം. അറസ്റ്റ് വിവരം അറിഞ്ഞ മറ്റ് മാധ്യമ പ്രവർത്തകർ വിവരങ്ങൾ അന്വേഷിച്ചപ്പോഴും ഇത് തന്നെയാണ് പൊഴിയൂർ എസ്.എച്ച്.ഒ അറിയിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം അനുവദിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സുരക്ഷക്കായി മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ; പ്രതിഷേധം ശക്തം





0 Comments