/uploads/news/news_മുതലപ്പൊഴിയിലെ_അടിസ്ഥാന_പ്രശ്നങ്ങൾക്ക്_ഉ..._1707722700_8976.jpg
POLITICS

മുതലപ്പൊഴിയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ്


കഴക്കൂട്ടം: മുതലപ്പൊഴി കവാടത്തിലെ മണൽ നീക്കം ചെയ്യലടക്കമുള്ള പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന് മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തുടർച്ചയായി അപകടങ്ങളും നിരവധി മരണങ്ങളും നടക്കുന്ന ഹാർബറിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മത്സ്യതൊഴിലാളികളെ വീണ്ടും അപകടത്തിലേക്ക് തള്ളിവിടുകയാണ് സർക്കാരെന്നും യോഗം കുറ്റപ്പെടുത്തി.

അഴിമുഖ ചാലിലെ ആഴക്കുറവു മൂലമുണ്ടായ തിരയിളക്കത്തിൽപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ നാല് മത്സ്യതൊഴിലാളികളാണ് മരണമടഞ്ഞത്. ഡ്രഡ്ജർ എത്തിച്ച് മണ്ണൽ നീക്കം വേഗത്തിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും നടപ്പിലായില്ല. അഴിമുഖത്ത് വീണ്ടും മണ്ണൽ മൂടുകയാണ്. ആഴ്ചകൾക്കുള്ളിൽ അഴിമുഖ കവാടത്തിൽ മണൽ മൂടി മത്സ്യബന്ധനം നിലയ്ക്കുന്ന സാഹചര്യമാണ്. 

കരാർ കമ്പനിയായ അദാനി ഗ്രൂപ്പിന് മാത്രം ഉത്തരവാദിത്വം നൽകി സർക്കാർ ഓടിയൊളിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായുള്ള കോസ്റ്റൽ പോലീസിന്റെ റെസ്ക്യു ബോട്ട് ഒരു വർഷമായി പ്രവർത്തന രഹിതമാണ്. ഹാർബറിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയടക്കമുള്ള  വിഷയങ്ങളിലും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കൂടാതെ മത്സ്യതൊഴിലാളികളുടെ ജീവൻ രക്ഷിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികൾക്ക് മുസ്ലിം ലീഗ് മേഖലാ കമ്മിറ്റി നേതൃത്വം നൽകാനും യോഗത്തിൽ തിരുമാനമായി. മുസ്ലിം ലീഗ് മേഖലാ പ്രസിഡൻ്റ് എം.എസ് കമാലുദ്ദീൻ, ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ, ഫസിൽ ഹഖ്, നവാസ് മാടൻവിള, അൻസർ പെരുമാതുറ, സിയാദ് കഠിനംകുളം, അഷ്റഫ് മാടൻവിള, ഷാഹുൽ ചേരമാൻ തുരുത്ത്, സിയാസ് തുടങ്ങിയവർ സംസാരിച്ചു.

അഴിമുഖ ചാലിലെ ആഴക്കുറവു മൂലമുണ്ടായ തിരയിളക്കത്തിൽപ്പെട്ട് കഴിഞ്ഞ ജൂലൈയിൽ നാല് മത്സ്യതൊഴിലാളികളാണ് മരണമടഞ്ഞത്.

0 Comments

Leave a comment