മലപ്പുറം: യൂത്ത് ലീഗ് സമ്മേളന ആരവത്തിന് ആവേശം പകർന്ന് എടക്കരയിൽ പ്രമുഖ വ്യക്തികൾ ലീഗിൽ ചേർന്നു. സി.പി.എമ്മിൻ്റെ സജീവ പ്രവർത്തകനും ഡ്രൈവേഴ്സ് യൂണിയൻ മുൻ ഭാരവാഹിയുമായിരുന്ന
എരഞ്ഞിക്കൽ അബ്ദുറഹിമാൻ എന്ന ബാപ്പു, ഇടതുപക്ഷ അനുഭാവി ഈന്തൻമുള്ളൻ കരീം, സാമൂഹിക പ്രവർത്തകനും കായിക മേഖലയിലെ സംഘാടകനുമായ കാരയിൽ നൗഷാദ് എന്ന കുഞ്ഞാപ്പ എന്നിവരാണ് മുസ്ലിം ലീഗിൽ ചേർന്നത്.
എടക്കര സി.എച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.പി അഷ്റഫലിയാണ് പുതിയ അംഗങ്ങളെ അംഗത്വം നൽകി സ്വീകരിച്ചത്. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ മുജീബ് അദ്ധ്യക്ഷത വഹിച്ചു. നാസർ കാങ്കട, പി. കെ.ഹംസ ഹാജി, കെ.പി.ലുഖ്മാൻ, കബീർ പനോളി, സി.പി.കുഞ്ഞാപ്പ, തേക്കിൽ അഷ്റഫ്, മുജീബ് മoത്തിൽ ഉമർ വളപ്പൻ, പനനിലത്ത് മുഹമ്മദലി,
അക്ബർ കാർകുഴിയിൽ, സലീം കളപ്പാടൻ, മുഹമ്മദലി ഇരുമ്പടശേരി, കലാം വട്ടപറമ്പൻ, നംഷാർ വളപ്പൻ എന്നിവർ പങ്കെടുത്തു
സി.പി.എമ്മിൻ്റെ സജീവ പ്രവർത്തകരും അനുഭാവികളുമാണ് മുസ്ലിം ലീഗിൽ ചേർന്നത്





0 Comments