/uploads/news/news_റോഡുപണി_വിവാദം:_മന്ത്രി_മുഹമ്മദ്_റിയാസിന..._1707198825_9718.jpg
POLITICS

റോഡുപണി വിവാദം: മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം അപക്വമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ


തിരുവനന്തപുരം: ജില്ലയിലെ സ്മാർട്ട് സിറ്റി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട റോഡ് വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷവിമർശനം. മന്ത്രിയുടെ പ്രസംഗം അപക്വമെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള പ്രസംഗം അപക്വമെന്നാണ് സെക്രട്ടറിയേറ്റിന്റെ കണ്ടെത്തൽ.

വിഷയത്തിലുള്ള അതൃപ്തി സെക്രട്ടേറിയറ്റ് മന്ത്രിയെ അറിയിച്ചു.കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം വിമർശനമുന്നയിച്ചത്. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും യോഗം വിലയിരുത്തി. സ്‌മാർട്ട് സിറ്റി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട്, ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാടുകളുണ്ടെന്ന ധ്വനിയോടെയുള്ള മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസംഗമാണ് പാർട്ടിക്കുള്ളിൽ ചർച്ചയായത്.

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻമന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനത്തിന് മറുപടിയെന്നോണം ആണ് പൊതുവേദിയിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസംഗവും ഉണ്ടായത്. കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്ന് പൊതുയോഗത്തിൽ കടകംപള്ളിയെ ലക്ഷ്യമിട്ട് മുഹമ്മദ് റിയാസ് പ്രസംഗിച്ചിരുന്നു. ഇതാണ് വിവാദമായത്.

റിയാസിന്റെ നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്‌തിയുണ്ടായിരുന്നു. മുതിർന്ന നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ഇത് പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ റിയാസിനെതിരെ വിമർശനവുമായി എത്തിയത്.

കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്ന് പൊതുയോഗത്തിൽ കടകംപള്ളിയെ ലക്ഷ്യമിട്ട് മുഹമ്മദ് റിയാസ് പ്രസംഗിച്ചിരുന്നു. ഇതാണ് വിവാദമായത്.

0 Comments

Leave a comment