പെരുമാതുറ: 'യുവത്വം നിർവചിക്കപ്പെടുന്നു' എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 10,11 തീയതികളിൽ മലപ്പുറത്ത് വിസ്‌ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായുള്ള പെരുമാതുറ യൂണിറ്റ് സമ്മേളനം 'തസ്ഫിയ' ആദർശ സമ്മേളനം എന്ന പേരിൽ ഇന്ന് (ശനിയാഴ്ച) നടക്കും.
ഇന്ന് വൈകിട്ട് 5.30ന് പെരുമാതുറ ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്യും. വിസ്‌ഡം യൂത്ത് പെരുമാതുറ യൂണിറ്റ് പ്രസിഡന്റ് ഷഹീർ സലിം . അധ്യക്ഷനാകും. അൻസാറുദ്ധീൻ പീരുമേട് ആമുഖ പ്രഭാഷണം നടത്തും. 'കലിമത്തു തൗഹീദ് ' എന്ന വിഷയത്തിൽ സയ്യിദ് ത്വാഹ അൽ ഹികമി മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തിൽ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡണ്ട് സുനിൽ സലാം, ഐ.എൻ.എൽ തിരുവനന്തപുരം ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എം.ബഷറുള്ള, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, സി.പി.ഐ.എം പെരുമാതുറ ബ്രാഞ്ച് സെക്രട്ടറി സജിത്ത് ഉമ്മർ, യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് അസ്സംബ്ലി ജനറൽ സെക്രട്ടറി സഹീർ സഫർ, വിസ്ഡം പെരുമാതുറ യൂണിറ്റ് സെക്രട്ടറി ഫസിൽ നിജാബ്, വിസ്‌ഡം യൂത്ത് കണിയാപുരം മണ്ഡലം സെക്രട്ടറി ഷെമിൻ അണ്ടൂർക്കോണം, റസാദ് നൂറുദ്ധീൻ, സഫീർ സ്വലാഹി മുട്ടപ്പലം, വിസ്‌ഡം സ്റ്റുഡന്റ്സ് കണിയാപുരം മണ്ഡലം സെക്രട്ടറി ഷഹനാസ് ഹുസൈൻ എന്നിവർ സംസാരിക്കും
ഇന്ന് വൈകിട്ട് 5.30ന് പെരുമാതുറ ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്യും.





0 Comments