/uploads/news/news_വെള്ളാപ്പള്ളിക്ക്_പിന്തുണയുമായി_എന്‍എസ്എ..._1768728027_645.jpg
POLITICS

വെള്ളാപ്പള്ളിക്ക് പിന്തുണയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍


തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ജി സുകുമാരന്‍ നായര്‍. ഇരുസമുദായ സംഘടനകളും സഹകരിച്ച് മുന്നോട്ടുപോകേണ്ട സാഹചര്യമാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. 'എന്‍എസ്എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണ്. വെള്ളാപ്പള്ളി നടേശന്‍ ദീര്‍ഘകാലമായി ഒരു സമുദായത്തിന്റെ നേതാവാണ്. ഇത്രയും പ്രായമായ അദ്ദേഹത്തെ പോലൊരു നേതാവിനെ ഈ തരത്തില്‍ വില കുറഞ്ഞ രീതിയില്‍ രാഷ്ട്രീയ നേതാക്കള്‍ ആക്ഷേപിക്കുന്നത് ഒരിക്കലും ഭൂഷണമായ കാര്യമല്ല.' ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ജി സുകുമാരന്‍ നായര്‍

0 Comments

Leave a comment