തിരുവനന്തപുരം : മുൻ എം എൽ എ ശബരീനാഥിന്റെ അറസ്റ്റ് ഇടത് സർക്കാർ പ്രതിഷേധങ്ങളെയും വിമർശനങ്ങളെയും എത്രമാത്രം ഭയപ്പെടുന്നു എന്നു വ്യക്തമാക്കുന്നതാണെന്നും ഇത് ഫാഷിസമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. എതിർ ശബ്ദങ്ങളോട് മോഡിയും യോഗിയും തുടരുന്ന അതേ നിലപാടാണ് പിണറായി വിജയനും തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥരെ അയച്ച് ഗുജറാത്തിൽ നിന്ന് ഇതാണോ പഠിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ചിലരെ പ്രത്യേകം ടാർജറ്റ് ചെയ്ത് അറസ്റ്റും കോലാഹലങ്ങളും സൃഷ്ടിച്ച് സർക്കാരിനെതിരായ ജനവികാരം വഴി തിരിച്ചുവിടാനുള്ള ശ്രമം കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രി പിണറായി വിജയൻ തുടരുകയാണ്. സർക്കാർ പ്രതിസന്ധിയിലാവുമ്പോഴൊക്കെ ഇത്തരം കുടില ബുദ്ധി പ്രയോഗിച്ചു വരികയാണ്.
ബിജെപി സർക്കാരിന്റെ കാർബൺ പകർപ്പായി കേരളത്തിലെ ഇടതു സർക്കാർ മാറിയിരിക്കുന്നു. അതേസമയം സംഘ പരിവാരത്തിനെ വേദനിപ്പിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുമുണ്ട്. വിവേചനത്തിനും സ്വജന പക്ഷ പാതത്തിനും കുപ്രസിദ്ധി നേടിയ സർക്കാരായി ഇടതു സർക്കാർ മാറിയിരിക്കുകയാണെന്നും കെ കെ അബ്ദുൽ ജബ്ബാർ കുറ്റപ്പെടുത്തി.
ശബരിനാഥിന്റെ അറസ്റ്റ്: പ്രതിഷേധത്തെ ഭയപ്പെടുന്നത് ഫാഷിസം - കെ കെ അബുൽ ജബ്ബാർ





0 Comments