/uploads/news/news_ശശി_തരൂരിന്_എതിരെ_കോണ്‍ഗ്രസ്_ഹൈക്കമാന്‍ഡ..._1665052932_3427.png
POLITICS

ശശി തരൂരിന് എതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്


ഡൽഹി: ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ്. പാർട്ടി ദേശീയ നേതൃത്വത്തിനെതിരെ ശശി തരൂർ നടുത്തുന്ന അഭിപ്രായ പ്രകടനങ്ങൾക്കെതിരെ കടുത്ത എതിർപ്പാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സമതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി ഉയർത്തിയത്. ദേശീയ നേതൃത്വത്തിനെതിരെ തരൂർ പരസ്യവിമർശനം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. എന്നാൽ ഇതുവരെ ആരും തരൂരിനെതിരെ പരാതി നൽകിയിട്ടില്ലന്നും മധുസൂദൻ മിസ്ത്രി പറഞ്ഞു.

മല്ലികാർജ്ജുന ഖാർഗെക്ക് പരസ്യ പിന്തുണ നൽകുന്ന സീനിയർ നേതാക്കളുടെ നടപടിയിൽ തരൂർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കുന്ന മാർഗ നിർദേശങ്ങൾ സ്ഥാനാർത്ഥിയെന്ന നിലയിൽ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തരൂർ പറഞ്ഞിരുന്നു. പി സി സി കൾ മല്ലികാർജ്ജുന ഖാർഗെക്ക് പിന്തുണ പ്രഖ്യാപിക്കുന്ന രീതി സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതാണെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തിലെ നേതാക്കളുടെ ഖാർഗെക്കനുകൂലമായ പരസ്യ നിലപാടിനെയും തരൂർ വിമർശിച്ചു. രമേശ് ചെന്നിത്തല പാർട്ടി ഭാരവാഹിയല്ലാത്തത് കൊണ്ട് അ്‌ദ്ദേഹം ഖാർഗെക്ക് വേണ്ടി പ്രചരണം നടത്തുന്നതിൽ തെറ്റില്ല. എന്നാൽ മററു ഭാരവാഹികൾ തനിക്കെതിരായ നിലപാട് എടുക്കുന്നത്ശരിയായ നടപടിയല്ലന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും തരൂർ പറഞ്ഞു.

 

ദേശീയ നേതൃത്വത്തിന് എതിരെ പരസ്യപ്രസ്താവന പാടില്ല

0 Comments

Leave a comment