ആര്യനാട്: വയോധികയുടെ സ്വർണമാല പിടിച്ചു പറിച്ച കേസ്സിലെ പ്രതി അറസ്റ്റിലായി. വിതുര, മീനാങ്കൽ, കട്ടപ്പാറ, രേവതി ഭവനിൽ നിഖിൽ (27) നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഐത്തി വാറുകാട് നെല്ലിവിള സ്വദേശിയായ ശാരദ (45) യുടെ കഴുത്തിൽ കിടന്ന രണ്ടര പവൻ തൂക്കമുളള രണ്ടര ലക്ഷം രൂപ വില വരുന്നതുമായ സ്വർണ്ണമാലയാണ് പൊട്ടിച്ചെടുത്തത്.
ഇക്കഴിഞ്ഞ 8-ാം തീയതി ഉച്ചയ്ക്ക് 12.30 മണിയോടുകൂടി പ്രതി കുടിക്കാനായി വെള്ളം ചോദിച്ച് വീട്ടിലെത്തുകയായിരുന്നു. കഞ്ഞിവെള്ളം നൽകിയ ശേഷം ശാരദ ജോലി ചെയ്യാനായി തിരിഞ്ഞു നിന്ന സമയം വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാലയും, അടുക്കളയിൽ ഇരുന്ന മൊബൈൽ ഫോണുമെടുത്ത് കടന്നുകളയുകയായിരുന്നു.
തുടർന്ന് മുങ്ങിയ പ്രതിയെ ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ് അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. അന്വേഷണത്തിനു ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻറ് ചെയതു.
വയോധികയുടെ സ്വർണമാല പിടിച്ചു പറിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ



0 Comments