/uploads/news/news_പതഞ്ജലി_ഉൽപന്നങ്ങൾ_ബഹി_ഷ്കരിക്കാൻ_ആഹ്വാന..._1675921841_1387.jpg
SOCIAL MEDIA

പതഞ്ജലി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ഷാർജ രാജകുടുംബാംഗം ശൈഖ ഹിന്ദ്


ഷാർജ: ബാബാ രാംദേവിന്റെ പതഞ്ജലി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ഷാർജ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമി. പതഞ്ജലിയുടെയും ബാബാ രാംദേവിന്റെയും ചിത്രങ്ങൾ സഹിതമാണ് ശൈഖ ഹിന്ദിന്റെ ട്വീറ്റ്.

ഇസ്ലാമിനെയും മുസ്ലിംകളെയും ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവരെയും അവഹേളിക്കുന്ന, കൊലപ്പെടുത്താനും രാജ്യത്തിൽനിന്ന് പുറത്താക്കാനും ആഹ്വാനം ചെയ്യുന്ന ഇയാളുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണം.

നമ്മുടെ സമാധാനത്തെയും സമൂഹത്തെയും വെല്ലുവിളിക്കുന്ന  പതഞ്ജലി ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്നും രാജ്യം അതിനു വിലക്ക് ഏർപ്പെടുത്തണമെന്നും രാജകുമാരി ആഹ്വാനം ചെയ്യുന്നുണ്ട്. ഇന്ത്യക്കാർക്ക് എന്താണ് സംഭവിച്ചത് എന്നറിയില്ല. സമൂഹത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായ ഈ തീവ്രവാദിയുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ രാജ്യം തയാറാകണം.

യോഗ പഠിപ്പിക്കുന്ന ഗുരുവാണിയാൾ. എന്നാൽ, ഗോമൂത്രം ഉപയോഗിച്ച് കഴുകുന്ന ഇയാളുടെ ഉൽപന്നങ്ങൾ മുസ്ലിംകൾ അറിയാതെ വാങ്ങുകയും അതുവഴി ദശലക്ഷക്കണക്കിന് ഇയാൾ സമ്പാദിക്കുകയും ചെയ്യുന്നു. കൂട്ടക്കൊലയിലേക്ക് നയിക്കുന്ന വിദ്വേഷപ്രസംഗമോ അക്രമമോ യു.എ.ഇ അംഗീകരിക്കുന്നില്ല.

നിങ്ങളുടെ വെറുപ്പ് നിങ്ങളുടെ രാജ്യത്തിനുള്ളിൽ തന്നെ നിലനിർത്തുക. എല്ലാവരെയും പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് എന്റെ രാജ്യം. ഗുരുവിന്റെ വ്യാജവേഷം ധരിച്ചെത്തുന്ന ഫാഷിസ്റ്റ് വ്യവസായിയെ യു.എ.ഇ സ്വാഗതം ചെയ്യുന്നില്ലെന്നും ശൈഖ ഹിന്ദ് ട്വീറ്റ് ചെയ്തു. ഇതിനുമുമ്പും ശൈഖ ഹിന്ദ് ബി.ജെ.പി സർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഫാഷിസത്തെയും വിമർശിച്ചിട്ടുണ്ട്.

ഫെബ്രുവരി 2ന് രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നടന്ന പരിപാടിയിൽ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ പ്രകോപനപരമായ പരാമർശങ്ങൾ രാംദേവ് നടത്തിയിരുന്നു. പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൗഹത്താൻ പോലീസ് രാംദേവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിനും ശത്രുത വളർത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

മുസ്ലീങ്ങൾ പ്രാർത്ഥനയുടെ പേരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്ന തിരക്കിലാണെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്നുമായിരുന്നു രാംദേവിന്റെ പരാമർശം. ലോകത്തെ മുഴുവൻ മതപരിവർത്തനം നടത്താനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നും രാംദേവ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.

മുസ്ലീങ്ങൾ പ്രാർത്ഥനയുടെ പേരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്ന തിരക്കിലാണെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്നുമായിരുന്നു രാംദേവിന്റെ പരാമർശം.

0 Comments

Leave a comment