മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഓസ്ട്രേലിയൻ പാർലമെന്റിന്റെ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി ഓസ്ട്രേലിയൻ പാർലമെന്റ്. കാൻബറയിലെ ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്.

ഓസ്ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും.
ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ സ്റ്റാമ്പ് പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമെന്റ് ഹൗസ് ഹാളിൽ നടന്നു. ആദ്യ സ്റ്റാമ്പ് ആസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും, പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ ആൻഡ്രൂ ചാൾട്ടൻ എം.പി പ്രകാശനം ചെയ്തു. ചടങ്ങിന് ആശംസകളറിയിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ഓസ്ട്രേലിയൻ പാർലമെന്റിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്ന എം.പിമാരുടെ സമിതിയാണ് ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’. ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്നും, മമ്മൂട്ടിയെ ആദരിക്കുന്നതുവഴി ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുന്നുവെന്നും ഡോ. ആൻഡ്രൂ ചാർട്ടൻ എംപി അഭിപ്രായപ്പെട്ടു. തന്റെ സമൂഹത്തിനുവേണ്ടി മമ്മൂട്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും ഇന്ത്യൻ സെലിബ്രിറ്റികൾ മാതൃകയാക്കണമെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയുടെ അഭിപ്രായം. ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.
ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്നും, മമ്മൂട്ടിയെ ആദരിക്കുന്നതുവഴി ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുന്നുവെന്നും ഡോ. ആൻഡ്രൂ ചാർട്ടൻ എംപി അഭിപ്രായപ്പെട്ടു.





0 Comments