കൊച്ചി: വീട് വിട്ടിറങ്ങിയ പെൺകുട്ടിക്ക് തുണയായി രണ്ട് യുവാക്കൾ. പാലക്കാട് സ്വദേശിനിയായ 18 വയസുകാരിയാണ് വീട്ടിൽ പറയാതെ ഇറങ്ങിയത്. ഈ പെൺകുട്ടിക്ക് രക്ഷകരായാണ് യുവാക്കൾ മാതൃകയായത്. ശബരി എക്സ്പ്രസിൽ യാത്ര ചെയ്ത പെൺകുട്ടിയെ ഇതേ ട്രെയിനിൽ യാത്ര ചെയ്ത യുവാക്കൾ വീട്ടുകാരെ കണ്ടെത്തി എൽപ്പിക്കുകയായിരുന്നു. പാലക്കാട്ടെ ഹോട്ടലിൽ വെയിറ്റർമാരായ മണക്കാവ് ചെമ്മുക്ക കളരിക്കൽ വീട്ടിൽ വിഷ്ണുവും കിഴക്കുപ്പുറം പള്ളത്തുവീട്ടിൽ സുമിൻ കൃഷ്ണയുമാണ് രക്ഷകരായത്.
ട്രെയിനിൽ വച്ച് പെൺകുട്ടി കരയുന്നത് കണ്ട ഇവർ കാര്യം അന്വേഷിച്ചപ്പോഴാണ് വീട് വിട്ടിറങ്ങിയതാണെന്ന് മനസിലായത്. പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് നിരന്തരം കോളുകൾ വരുന്നതും, എടുക്കാതിരുന്നതും ശ്രദ്ധയിൽപ്പെട്ട യുവാക്കൾ കൊച്ചിയിൽ എത്തിയപ്പോൾ പെൺകുട്ടിയെ നോർത്ത് സ്റ്റേഷനിൽ നിർബന്ധിപ്പിച്ച് ഇറക്കുകയായിരുന്നു.
പിന്നീട് പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചു. ഈ സമയത്ത് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകാൻ പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു വീട്ടുകാർ. തുടർന്ന് യുവാക്കൾ പെൺകുട്ടിയെ കളമശേരിയിലേക്ക് എത്തിക്കുകയായിരുന്നു. അവിടെ നിന്ന് വീട്ടുകാരെത്തി പെൺകുട്ടിയെ കൊണ്ടു പോകുകയായിരുന്നു.
യുവാക്കളുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. യുവാക്കൾ ജോലി ചെയ്യുന്ന ഹോട്ടൽ ഇവരെ പ്രത്യേകമായി അനുമോദിച്ചു. ഹോട്ടലിലെ മികച്ച ജീവനക്കാർ കൂടിയാണ് ഈ യുവാക്കളെന്ന് അധികൃതർ പറഞ്ഞു. അവർക്ക് രണ്ട് പേർക്കും ഒരു പ്രത്യേക ഡിന്നർ ഒരുക്കിയിട്ടുണ്ടെന്നും ഹോട്ടൽ മാനേജ്മെന്റ് അറിയിച്ചു
വീടുവിട്ടിറങ്ങി പെണ്‍കുട്ടി; തുണയായി ലുലു മാള്‍ കാണാന്‍ ട്രെയിനിൽ കയറിയ യുവാക്കള്‍





0 Comments