/uploads/news/news_'ആ_ഹൃദയത്തിലൊരിടം_കിട്ടിയതാണ്_സിനിമാജീവി..._1735186110_1952.jpg
SOCIAL MEDIA

'ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം'-മമ്മൂട്ടി


കൊച്ചി: മലയാളത്തിന്റെ മഹാനായ സാഹിത്യകാരന്  നടൻ മമ്മൂട്ടിയുടെ ബാഷ്പാഞ്ജലി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തി വെക്കുന്നു.... -മമ്മൂട്ടി കുറിച്ചു.

ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നിയെന്നും മമ്മൂട്ടി

0 Comments

Leave a comment