ന്യൂഡൽഹി: നബിദിനത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. പക്ഷേ, ഇപ്പോൾ വിവാദമായിരിക്കുന്നത് ട്വീറ്റിലെ അവസാന വരിയാണ്.
നബിദിനാശംസ നേർന്നാണ് ട്വീറ്റ് തുടങ്ങുന്നത്. ഈ സന്ദർഭം സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം വർധിപ്പിക്കട്ടെയെന്നും ട്വീറ്റിലുണ്ട്. എന്നാൽ, ട്വീറ്റ്അവസാനിപ്പിക്കുന്നത് 'ഈദ്'മുബാറക്' പറഞ്ഞുകൊണ്ടാണ്.

നബിദിനം ഈദ് അല്ലായെന്നും, നബിദിനത്തിന് ഈദ് ആശംസ നേരുന്നത് തെറ്റാണെന്നും പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാൻ ആരുമില്ലേയെന്ന് ചോദിച്ചുകൊണ്ടാണ് മോദിയുടെ ട്വീറ്റിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസം നിറയുന്നത്.
“മിലാദ്-ഉൻ-നബി ആശംസകള്‍. ഈ സന്ദർഭം നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം വർദ്ധിപ്പിക്കട്ടെ. ഈദ് മുബാറക്.
“മിലാദ്-ഉൻ-നബി ആശംസകള്‍. ഈ സന്ദർഭം നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം വർദ്ധിപ്പിക്കട്ടെ. ഈദ് മുബാറക്.

0 Comments