വാട്സാപ്പ് ഗ്രൂപ്പുകളില്‍, ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്സ്ആപ്പ്. ഈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി വാട്സാപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
പുതിയ അപ്ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്മാര്ക്ക് അംഗങ്ങള്‍ അയയ്ക്കുന്ന മെസ്സേജുകൾക്ക് ‘ഡിലീറ്റ് ഫോര്‍ എവരിവൺ’ ഓപ്ഷന് ഉപയോഗിക്കാന്‍ സാധിക്കും. അഡ്മിൻ മെസ്സേജ് ഡിലീറ്റ് ചെയ്തെന്ന് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്കും അറിയാന്‍ സാധിക്കും.
വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അയയ്ക്കുന്ന പ്രശ്നമുണ്ടാക്കാനിടയുള്ള ഉള്ളടക്കങ്ങള്‍, പബ്ലിക് ഗ്രൂപ്പുകളില്‍ അയയ്ക്കുന്ന അശ്ലീല സന്ദേശങ്ങള്‍, വീഡിയോകൾ, അംഗങ്ങള്‍ അബദ്ധത്തില്‍ അയച്ചുപോവുന്ന സന്ദേശങ്ങള്‍, ആവർത്തന സന്ദേശങ്ങൾ എന്നിവയെല്ലാം നീക്കം ചെയ്യാന്‍ അഡ്മിന്മാര്ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സന്ദേശം നീക്കം ചെയ്യാൻ രണ്ട് ദിവസത്തെ സമയപരിധിയുണ്ട്.
‘ഡിലീറ്റ് ഫോര്‍ എവരിവൺ’ സൗകര്യം സാധാരണ വ്യക്തിഗത ചാറ്റുകളില്‍ ഇതിനകം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ സൗകര്യം ഗ്രൂപ്പുകളിലെ അഡ്മിന്മാര് ഉപയോഗിക്കുമ്പോൾ സന്ദേശം എല്ലാ ഗ്രൂപ്പ് അംഗങ്ങളുടെയും ചാറ്റ് വിന്‍ഡോയില്‍ നിന്നും അപ്രത്യക്ഷമാവും. പകരം ഈ സന്ദേശം നീക്കം ചെയ്തു എന്ന അറിയിപ്പാണ് കാണുക.
ഐ ടി നിയമപ്രകാരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 22 ലക്ഷം അക്കൗണ്ടുകള്‍ വാട്സ്ആപ്പ് ജൂണില്‍ ഡിലീറ്റ് ചെയ്തിരുന്നു. മേയില്‍ 19 ലക്ഷം അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു. വാട്സാപ്പ് നിരന്തരം പുതിയ ഫീച്ചർ അപ്ഡേറ്റുകൾ അവതരിപ്പിക്കാറുണ്ട്. ഒരിക്കൽ അയച്ച സന്ദേശങ്ങൾ പിൻവലിക്കാൻ സാധിക്കുന്ന ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറിന്റെ സമയ പരിധി വർധിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ അപ്ഡേറ്റ് വന്നത്. ഒരു സന്ദേശം അയച്ചുകഴിഞ്ഞാൽ ഒരു മണിക്കൂർ എട്ട് മിനിറ്റ് 16 സെക്കൻഡ് നേരത്തിനുള്ളിൽ മാത്രമേ അവ ഡിലീറ്റ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ആ സമയ പരിധി 2 ദിവസവും 12 മണിക്കൂറുമായി ആണ് കഴിഞ്ഞ അപ്ഡേറ്റിൽ വർദ്ധിപ്പിച്ചത്.
പുതിയ അപ്ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്മാര്ക്ക് അംഗങ്ങള്‍ അയയ്ക്കുന്ന മെസ്സേജുകൾക്ക് ‘ഡിലീറ്റ് ഫോര്‍ എവരിവൺ’ ഓപ്ഷന് ഉപയോഗിക്കാന്‍ സാധിക്കും. അഡ്മിൻ മെസ്സേജ് ഡിലീറ്റ് ചെയ്തെന്ന് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്കും അറിയാന്‍ സാധിക്കും.





0 Comments