പെരുമാതുറ: മുതലപ്പൊഴി കവാടത്തിലെ മണൽ നീക്കം ചെയ്യലടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ, ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ് ഉപരോധിച്ചു. ചിറയിൻകീഴ്, ശാർക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.
അഴിമുഖ കവാടത്തിലെ മണൽ നീക്കം ചെയ്യൽ വേഗത്തിലാക്കുക, അഴിമുഖത്തെ ലൈറ്റിംഗ് സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുക, രക്ഷാപ്രവർത്തനങ്ങൾക്ക് ബോട്ട് സംവിധാനമൊരുക്കുക, സി.ഡബ്ളിയു.പി.ആർ.എസ് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് പോലീസും കോസ്റ്റൽ പോലീസും സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ചുമതലയിലുണ്ടായിരുന്ന അസിസ്റ്റന്റ് എൻജിനീയറുമായി പ്രവർത്തകർ ചർച്ച നടത്തി. തുടർന്ന് ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാനാവശ്യമായ നടപടികളുണ്ടാകുമെന്ന അസിസ്റ്റന്റ് എൻജിനീയർ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.ആർ.അഭയൻ, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ, ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബി.എസ്.അനൂപ്, വാർഡ് മെമ്പർമാരായ അൻസിൽ അൻസാരി, വി.ബേബി, മനു ശാർക്കര, ജോയി, ഐ.എൻ.ടി.യു.സി കൺവീനർ ബൈജു, എസ്.എം.ഷഹീർ, സുധീർ എന്നിവർ സംസാരിച്ചു
പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് പോലീസും കോസ്റ്റൽ പോലീസും സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു





0 Comments