/uploads/news/news_മോദി_ഭരണത്തിൽ_ഇന്ത്യ_രണ്ട്_ഇന്ത്യയായി_മാ..._1729323985_6533.jpg
STRIKE

മോദി ഭരണത്തിൽ ഇന്ത്യ രണ്ട് ഇന്ത്യയായി മാറി: കെ.രാധാകൃഷ്ണ


കോട്ടയം: മോദി ഭരണത്തിൽ ഇന്ത്യ രണ്ട് ഇന്ത്യയായെന്ന് എ.ഐ.യു.റ്റി.യു.സി അഖിലേന്ത്യാ പ്രസിഡൻ്റ് കെ. രാധാകൃഷ്ണ അഭിപ്രായപ്പെട്ടു. എ.ഐ.യു.റ്റി.യു.സി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വശത്ത് രാജ്യത്തിൻ്റെ സമ്പത്ത് മുഴുവനും കൈയ്യടക്കി വച്ചിരിക്കുന്ന മുതലാളിമാരുടെ ഇന്ത്യ, മറുവശത്ത് ജീവിക്കുവാൻ തന്നെ സാഹചര്യമില്ലാതെ എല്ലാം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളികളുടെ ഇന്ത്യ. 

അതിനായി രാജ്യത്തെ 29 തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി. 4 ലേബർ കോഡുകൾ കൊണ്ടുവന്ന് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (വ്യവസായ സൗഹൃദ അന്തരീക്ഷം) കുത്തകകൾക്ക് വേണ്ടി നടപ്പിലാക്കുകയാണെന്നും
കെ.രാധാകൃഷ്ണ അഭിപ്രായപ്പെട്ടു.

ആൾ ഇന്ത്യാ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെൻ്റർ (AIUTUC ) സംസ്ഥാന പ്രസിഡൻ്റ് കെ.കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളത്തിൽ, യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (UNA) ദേശീയ പ്രസിഡൻ്റ് ജാസ്മിൻ ഷാ മുഖ്യാതിഥിതിയായി പങ്കെടുത്തു. AIUTUC സംസ്ഥാന സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ തമിഴ്നാട് സംസ്ഥാന സെക്രട്ടറി എ.അനവരതൻ സംസ്ഥാന നേതാക്കളായ കെ.അബ്ദുൾ അസീസ്, എസ്.സീതി ലാൽ, എൻ.ആർ മോഹൻകുമാർ, പി.എം.ദിനേശൻ, ഷൈലാ കെ ജോൺ, എസ്.രാധാകൃഷ്ണൻ, കെ.കെ സുരേന്ദ്രൻ, കെ.എസ്.ഹരികുമാർ എന്നിവർ പ്രസംഗിച്ചു. 

ജില്ലാ സെക്രട്ടറി വി.പി കൊച്ചുമോൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എം.ദിനേശൻ കൃതജ്ഞതയും രേഖപ്പെടുത്തി. യുദ്ധത്തിനെതിരായ പ്രമേയവും, എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയവും പൊതുസമ്മേളനത്തിൽ അവതരിപ്പിച്ചു.

സമ്മേളനത്തിനു മുന്നോടിയായി കളക്ടറേറ്റിനു മുന്നിൽ നിന്ന് ആരംഭിച്ച തൊഴിലാളി പ്രകടനത്തിന് സംസ്ഥാനനേതാക്കളായ ബി.വിനോദ്, കെ.ഹരി, എം.എ.ബിന്ദു, പി.ആർ സതീശൻ, കെ.ആർ.ശശി, കെ.പി.വിജയൻ, അനൂപ് ജോൺ, പി.എം.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

യുദ്ധത്തിനെതിരായ പ്രമേയവും, എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയവും പൊതുസമ്മേളനത്തിൽ അവതരിപ്പിച്ചു

0 Comments

Leave a comment