'കഴക്കൂട്ടം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വൈദ്യുതി വില വർധനയ്‌ക്കെതിരെ കഴക്കൂട്ടത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി സർക്കാരുകളുടെ മാതൃകയിൽ കേരളത്തിലും വൈദ്യുതി സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിയിൽ നിരക്ക് വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. കഴക്കൂട്ടം ജംങ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കഴക്കൂട്ടം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ സമാപിച്ചു.
ആം ആദ്മി പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ഡോ. റോയ് എ, ഒ, സ്റ്റേറ്റ് മഹിളാ ശക്തി വൈസ് പ്രസിഡൻ്റ് സന്ധ്യ രാജ്, ജില്ല വിവരാവകാശ പ്രസിഡൻ്റ് റോയ് കുര്യൻ
ജില്ല വിവരാവകാശ വൈസ് പ്രസിഡൻ്റ് രാജു .ജി.എൻ, ജില്ല ഫിനാസ് കമ്മിറ്റി മെമ്പർ ജാസിം സൈനാലുബ്ദിൻ, കഴക്കൂട്ടം മണ്ഡലം പ്രസിഡൻ്റ് അഖിൽ പ്രതാപ്, മണ്ഡലം സെക്രട്ടറി സബീർ അബ്ദുൽ റഷീദ്, യൂഹാസ് ഇസ്മയിൽ, ഭരതൻ, തങ്കച്ചൻ, ജിമ്മി, മുരളി, സമിൻ സത്യഭാസ് തുടങ്ങിയവർ പങ്കെടുത്തു.
ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി സർക്കാരുകളുടെ മാതൃകയിൽ കേരളത്തിലും വൈദ്യുതി സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിയിൽ നിരക്ക് വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു





0 Comments