കഴക്കൂട്ടം: കണിയാപുരത്ത് മൂന്നംഗകുടുംബത്തെ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റുമുക്ക്, ചിറയ്ക്കൽ കാർത്തികയിൽ രമേശന് (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിലാണ് മൂവരെയും തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. കടബാധ്യതമൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്ത് കയറിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു. പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രമേശന് ഇന്നലെ ഉച്ചയോടെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്. രമേശന് ഒരുകോടിയോളം രൂപ കടമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂവരും ആത്മഹത്യ ചെയ്യുന്ന സമയത്ത് സുലജയുടെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. രമേശനും സുലജയ്ക്കും ഒരു മകനും കൂടിയുണ്ട്. മകന് തമിഴ്നാട്ടിലേക്ക് പോയ സമയത്താണ് ആത്മഹത്യ നടന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ - 1056, 0471- 2552056)
ഇവർ താമസിക്കുന്ന വീടും പുരയിടവും വിൽക്കാൻ സാധിക്കാത്തവിധം, പലിശക്കാർ അറ്റാച്ച് ചെയ്തിരുന്നു. മൂവരും ആത്മഹത്യ ചെയ്യുന്ന സമയത്ത് സുലജയുടെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു.





0 Comments