ചെന്നൈ: കോയമ്പത്തൂർ ഡിഐജി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്ന് പോലീസ് പറഞ്ഞു. പ്രഭാത നടത്തത്തിനു പോയി വന്നതിനു ശേഷമായിരുന്നു സംഭവം.
ഗണ്‍മാന്റെ പക്കല്‍നിന്നു തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുക ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പൊലീസ് സേനയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ 2009ലാണ് സർവീസിൽ പ്രവേശിച്ചത്.
കാഞ്ചീപുരം, കടലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്പത്തൂർ ഡിഐജിയായി ചുമതലയേറ്റത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഗണ്‍മാന്റെ പക്കല്‍നിന്നു തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുക ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.





0 Comments