കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ റിട്ട.എസ്.ഐയെ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുറ്റെക്കാട് പീസ് നെറ്റിൽ കെ. പി. ഉണ്ണി (57) ആണു മരിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ, റിട്ട.എസ്ഐ ആയ ഉണ്ണിയെ 2021ൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ കെ.പി ഉണ്ണിക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വിരമിച്ച ശേഷം 2021-ലാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് ഇയാള്‍ നേരത്തെ ആരോപിച്ചിരുന്നു. മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിരമിച്ച ശേഷം 2021-ലാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്





0 Comments