/uploads/news/news_ആലംകോട്ട്‌_ഒരു_കുടുംബത്തിലെ_അഞ്ച്_പേരെ_മ..._1656734892_6937.jpg
SUICIDE

ആലംകോട്ട്‌ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി


ആറ്റിങ്ങൽ: ആലംകോട്ട്‌ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമ്പറ കടയിൽ വീട്ടിൽ മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (19) അമേയ(13),  മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്.    വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് നിഗമനം. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ്. തട്ടുകട നടത്തുകയായിരുന്ന മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയാണോ എന്ന്‌ സംശയിക്കുന്നു.

ആത്മഹത്യയെന്നാണ് നിഗമനം. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ്.

0 Comments

Leave a comment