/uploads/news/news_പ്രേംനസീർ_സുഹൃത്_സമിതിയുടെ_പ്രേംസിംഗേഴ്സ..._1724340153_6692.jpg
THIRUVANANTHAPURAM

പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംസിംഗേഴ്സ് കൂട്ടായ്മയുടെ ഉദ്ഘാടനം സംഗീത സംവിധായകൻ ദർശൻ രാമൻ നിർവഹിച്ചു


തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രേംസിംഗേഴ്സ്  കൂട്ടായ്മയുടെ ഉദ്ഘാടനം സംഗീത സംവിധായകൻ ദർശൻ രാമൻ  നിർവഹിച്ചു. സമിതി പിആർഒ റഹിം പനവൂർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ഡോ. സന്തോഷ് സൗപർണിക ലോഗോ പ്രകാശനം ചെയ്തു. ചലച്ചിത്ര താരം ദീപാ സുരേന്ദ്രൻ ലോഗോ സ്വീകരിച്ചു.

കവിയും ഗാനരചയിതാക്കളുമായിരുന്ന ബിച്ചു തിരുമല, ചുനക്കര രാമൻകുട്ടി, പൂവച്ചൽ ഖാദർ എന്നിവരെ അനുസ്മരിച്ച് പ്രേംനസീർ സുഹൃത് സമിതിയും നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാനപൗർണ്ണമിയുടെ ലോഗോ  നടൻ വഞ്ചിയൂർ പ്രവീൺകുമാർ പ്രകാശനം ചെയ്തു.

സംവിധായകൻ ജോളിമസ്, ഫിലിം പി.ആർ.ഒ അജയ് തുണ്ടത്തിൽ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, ഡോ. വാഴമുട്ടം ചന്ദ്രബാബു, പ്രോഗ്രാം കോ-ഓർഡിനേറ്റർ അജിത്കുമാർ, സുഗതകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. 25 ഓളം പേർ ഗാനങ്ങൾ ആലപിച്ചു

പ്രേംസിംഗേഴ്സ്  കൂട്ടായ്മയുടെ ഉദ്ഘാടനം സംഗീത സംവിധായകൻ ദർശൻ രാമൻ  നിർവഹിച്ചു.

0 Comments

Leave a comment