വായിലെ അള്‍സര്‍ അഥവാ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കാണാറുണ്ട്. അതുകൊണ്ട് തന്നെ വളരെ നിസാരമായാണ് നമ്മള് ഇവ പരിഗണിക്കുക. എന്നാല്‍ വായില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യഘട്ട ലക്ഷണമാകാം. ദഹനനാളത്തെ ബാധിക്കുന്നതും ഓവര്‍ലാപ്പിങ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍. കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞാലും ഇത്തരത്തില്‍ വായ്പ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവാം. ഇവ രണ്ടും ഒരു ഓട്ടോ ഇമ്മ്യൂണല്‍ കണ്‍ഡീഷനാണ്.
പാരമ്പര്യ ജീനാണ് ക്രോണ്‍സ് രോഗത്തിന് കാരണമാകുന്നതെങ്കില് ഗോതമ്പ്, ബാര്‍ലി തുടങ്ങിയവയില്‍ കാണപ്പെടുന്ന ഗ്ലൂട്ടന്‍ എന്ന പ്രോട്ടീനാണ് സെലീയാക് എന്ന രോഗവസ്ഥയെ ട്രിഗര്‍ ചെയ്യുന്നത്. വയറുവേദന, വയറിളക്കം, വിളര്‍ച്ച, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, സന്ധി വേദന തുടങ്ങിയവയാണ് ഇവയുടെ ലക്ഷണങ്ങള്‍. ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതും ശ്രദ്ധിക്കണം. വേദനയും രക്തം ബ്ലീഡ് ചെയ്യുന്നതുമായി അവസ്ഥകള്‍ ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാം.
കൂടാതെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഇരുമ്പിന്റെയും കുറവ് ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതിന് കാരണമാകാം. പല്ലുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ, ബാക്ടീര മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം.
മോണയിലോ ചുണ്ടുകളിലോ നാവിലോ ഉള്ളിലെ കവിളുകളിലോ വായയുടെ മേൽക്കൂരയിലോ ഉണ്ടാകുന്ന ചെറിയ വ്രണങ്ങളാണ് വായിലെ അൾസർ.





0 Comments