പത്തനംതിട്ട: അമീബിക് മസ്തിഷ്കജ്വരത്തിന്റെ സാഹചര്യത്തില്‍ ശബരിമലതീര്‍ഥാടനത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പമ്പാസ്നാനം നടത്തുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്. വെള്ളത്തില്‍ മുങ്ങുമ്പോള്‍ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണം. പമ്പാനദിയില്‍നിന്ന് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇപ്പോള്‍ നദിയില്‍ ഒഴുക്കുള്ളതിനാല്‍ പ്രശ്നമില്ല. ജനുവരിയോടെ വെള്ളം കുറയുകയാണെങ്കില്‍, ത്രിവേണിയില്‍ ചിലഭാഗങ്ങളില്‍ ചെറിയ തടാകംപോലുള്ള ഭാഗങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അവിടെ നല്ല വെയിലുള്ള ഭാഗമാണ്. അത്തരം സാഹചര്യമാണ് രോഗസാധ്യതയുണ്ടാക്കുന്നത്. ഇവിടേക്ക് അയ്യപ്പന്മാരെ വിടാതിരിക്കാനുള്ള നിര്‍ദേശവും ആസമയത്ത് ആരോഗ്യവകുപ്പ് നല്‍കും. തീര്‍ഥാടനകാലത്ത് ക്ഷേത്രക്കുളങ്ങളില് ക്ലോറിനേഷന് അടക്കമുള്ളവ നടത്തണമെന്ന് ദേവസ്വം ബോര്‍ഡുകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പമ്പാസ്നാനം നടത്തുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നാണ് അറിയിപ്





0 Comments