/uploads/news/news_പത്തനംതിട്ടയില്‍_തെരുവ്‌_നായയുടെ_കടിയേറ്..._1662373391_7197.jpg
BREAKING

പത്തനംതിട്ടയില്‍ തെരുവ്‌ നായയുടെ കടിയേറ്റ കുട്ടി മരിച്ചു


പത്തനംതിട്ടയിൽ തെരുവ്‌നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. പെരുനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് അഭിരാമിയെ തെരുവ് നായ കടിച്ചത്. ആക്രമണത്തിൽ ആക്രമണത്തിൽ കുട്ടിയുടെ രണ്ടു കാലുകൾക്കും, മുഖത്ത് കണ്ണിനോടുച്ചേർന്നുള്ള ഭാഗത്തും പരിക്കേറ്റിരുന്നു.

 

പത്തനംതിട്ടയില്‍ തെരുവ്‌നായയുടെ കടിയേറ്റ കുട്ടി മരിച്ചു

തുടർന്ന് പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ നിന്നും ആദ്യ ഡോസ് വാക്‌സിനും, പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും രണ്ടും മൂന്നും ഡോസ് വാക്‌സിനും എടുത്തിരുന്നു. നാലാമത്തെ ഡോസ് വാക്സീൻ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചിരുന്നു.

എന്നാൽ, കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുത്തു പരിശോധിച്ച ശേഷം, തിരികെ വീട്ടിലെത്തിയ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ രണ്ടു കാലുകള്‍ക്കും, മുഖത്ത് കണ്ണിനോടുച്ചേര്‍ന്നുള്ള ഭാഗത്തും പരിക്കേറ്റിരുന്നു

0 Comments

Leave a comment