/uploads/news/news_പപ്പടം_കിട്ടിയില്ല_ആലപ്പുഴയിൽ_കല്യാണ_മണ്..._1661760133_6457.jpg
BREAKING

പപ്പടം കിട്ടിയില്ല ആലപ്പുഴയിൽ കല്യാണ മണ്ഡപത്തിൽ അടിയോടടി


ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. മൂന്ന് പേർക്ക് പരിക്ക്. കഴിഞ്ഞദിവസം ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു നടന്ന ചടങ്ങിലാണ് സംഭവം. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.

 

വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനു ശേഷം ഭക്ഷണം വിളമ്പുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടു. എന്നാൽ പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമായി.

 

വാക്കുതർക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. ഒപ്പം ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചും ഇരു കൂട്ടരും ഏറ്റുമുട്ടി. സംഭവത്തിൽ കരീലകുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ടാമത് പപ്പടം കൊടുത്തില്ല; ആലപ്പുഴയിൽ കല്യാണസദ്യയിൽ കൂട്ടത്തല്ല്; മൂന്ന് പേര്‍ക്ക് പരിക്ക്

0 Comments

Leave a comment