വാഷിങ്ടണ്‍: ഗസയിലെ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള ടാസ്ക് ഫോഴ്സിനായി 200 സൈനികരെ ഇസ്രായേലില്‍ വിന്യസിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്. ഈ സൈനികര്‍ ഗസയില്‍ പ്രവേശിക്കില്ല. സിവില്‍-മിലിട്ടറി കോര്‍ഡിനേഷന്‍ സെന്റര്‍ (സിഎംസിസി) എന്നാണ് ടാസ്ക് ഫോഴ്സിന് പേരിട്ടിരിക്കുന്നത്. ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ പ്രവേശിക്കുന്നത് ഉറപ്പാക്കുക, സുരക്ഷ എന്നിവയാണ് ടാസ്ക് ഫോഴ്സിന്റെ കടമ. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ സൈനികരാണ് ടാസ്ക് ഫോഴ്സിലുണ്ടാവുക. യുഎഇ സൈനികരും എത്താന്‍ സാധ്യതയുണ്ട്. ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ ഇസ്രായേലി സൈന്യവുമായി സിഎംസിസി ഏകോപനം നടത്തും. ഗസയിലെ വെടിനിര്‍ത്തലോടെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ കൂടുതല്‍ അറബ് രാജ്യങ്ങളെ യുഎസ് പ്രേരിപ്പിക്കും. സൗദി അറേബ്യ, ഇന്തോനേഷ്യ, അള്‍ജീരിയ, സിറിയ, ലബ്നാന്‍ എന്നിവരാണ് യുഎസിന്റെ പട്ടികയിലുള്ളത്
ഗസയിലെ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള ടാസ്ക് ഫോഴ്സിനായി 200 സൈനികരെ ഇസ്രായേലില്‍ വിന്യസിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്





0 Comments