/uploads/news/news_ബിനീഷ്_കോടിയേരി_കേരള_ക്രിക്കറ്റ്_അസോസിയേ..._1661783110_6341.jpg
BREAKING

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്


കണ്ണൂര്‍: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം. ബിനീഷിന്റെ പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും വിജയം ഒപ്പം നിന്നു. നിലവിലെ സെക്രട്ടറി വിപി അനസ് സെക്രട്ടറിയായി തുടരും. ഫിജാസ് അഹമ്മദ് ആണ് പ്രസിഡന്റ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷ് കോടിയേരിയെ തെരഞ്ഞെടുത്തു.

ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് കാണിച്ച് എന്‍സി ദേവാനന്ദ്, സിഓടി ഷബീര്‍ എന്നിവര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കട്ടെ, എന്നാല്‍ തുടര്‍ ഉത്തരവ് പുറപ്പെടുവിക്കാതെ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കരുതെന്നാണ് ഹൈക്കോടതി ഇടക്കാല വിധി.

ബിനീഷിന്റെ പാനലില്‍ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദ്, സെക്രട്ടറി വിപി അനസ്, ഖജാന്‍ജി കെ നവാസ് എന്നിവര്‍ക്ക് യഥാക്രം 35,33,34 വോട്ടുകള്‍ ലഭിച്ചു. എതിര്‍പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വിബി ഇസ്ഹാക്കിന് 13, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച തലശേരി നഗരസഭാ കൗണ്‍സിലര്‍ സിഓടി ഷബീറിന് 15 വോട്ട് എന്നിങ്ങനെ ലഭിച്ചു.

സംസ്ഥാന കൗണ്‍സിലിലേക്ക് നിലവിലുള്ള അംഗങ്ങളായ ബിനീഷ് കോടിയേരിയും കൃഷ്ണരാജും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് 38,32 വോട്ടുകള്‍ നേടിയാണ്. 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.

കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ നയിക്കും

0 Comments

Leave a comment