വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ വീണ്ടും പുഴു
തൃശൂർ : വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിൽ വീണ്ടും പുഴുവെന്ന് പരാതി. മംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് ട്രൈനിൽ കഴിഞ്ഞദിവസം ഉച്ചക്ക് ഉച്ചഭക്ഷണത്തോടൊപ്പം ലഭിച്ച പരിപ്പ് കറിയിൽ നിറയെ പുഴുക്കൾ ആയിരുന്നുവെന്ന് മംഗളൂരു സ്വദേശിനിയായ യാത്രക്കാരി സൗമിനിയാണ് പരാതിപ്പെട്ടത് . തൃശ്ശൂരിൽ നിന്നാണ് സൗമിനിക്കും കുടുംബത്തിനും ഭക്ഷണം ലഭിച്ചത് . സഹയാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിലും പുഴു ഉണ്ടായിരുന്നുവെന്നും സൗമിനി പറഞ്ഞു. മുമ്പും ട്രൈനിലെ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ വാർത്ത ഉണ്ടായതിനാൽ ഭക്ഷണം ശ്രദ്ധിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന മക്കളോട് പറഞ്ഞിരുന്നതായും സൗമിനി പറഞ്ഞു.
മംഗളൂരു- തിരുവനന്തപുരം വന്ദേ ഭാരത് ട്രൈനിൽ കഴിഞ്ഞദിവസം ഉച്ചക്ക് ഉച്ചഭക്ഷണത്തോടൊപ്പം ലഭിച്ച പരിപ്പ് കറിയിൽ നിറയെ പുഴുക്കൾ ആയിരുന്നുവെന്ന് മംഗളൂരു സ്വദേശിനിയായ യാത്രക്കാരി സൗമിനിയാണ് പരാതിപ്പെട്ടത്





0 Comments