പട്ടം, തിരുവനന്തപുരം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ് ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ അറബിക് വിംഗിൻ്റെ കീഴിൽ നടത്തിവരുന്ന പതിനഞ്ചാമത് അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് തിരുവനന്തപൂരം ജില്ലാതല മത്സരം പട്ടം ഗവ. മോഡൽ ജി.എച്ച്.എസ്.എസ്സിൽ നടന്നു. എൽ.പി മുതൽ ഹയർസെക്കണ്ടറി തലം വരെ ജില്ലയിലെ ഉപജില്ലകളിൽ നിന്നും ആദ്യ സ്ഥാനം നേടിയ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.
എൽ.പി വിഭാഗത്തിൽ സാദിയ.എസ് (എ.കെ.എം.എൽ.പി.എസ്, പേഴുംമൂട്, കാട്ടാക്കട), മുഹമ്മദ് അമീൻ സൽമാൻ (ജി.എൽ.പി.ജി.എസ്, വർക്കല), റിസ് വാനാ ഫാത്തിമ (സെൻ്റ് ഫിലോമിനാസ് ജി.എച്ച്.എസ് പൂന്തുറ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി വിഭാഗത്തിൽ ആദിൽ ഹനാൻ.എ (ജി.യു.പി.എസ് അഴിക്കോട്), റംസാൻ.എസ് (എസ്.വി.യു.പി.എസ്, പുലിയൂർകോണം), റിസാ ഹുസൈൻ (ഇ.പി.ജി.ജി.എച്ച്.എസ്.എസ് വെങ്ങാന്നൂർ) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
എച്ച് എസ് വിഭാഗത്തിൽ ഹിബ.ടി.എ (എസ്.കെ.വി.എച്ച് എസ്, കടമ്പാട്ടുകോണം) അദീബ ഫർഹാന (ഗവ. വി.എച്ച്.എസ്.എസ്, കല്ലറ) ഫാത്തിമ മിന്ന കെ.വി (ജി.ജി.എച്ച്.എസ്.എസ്, മണക്കാട്) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എച്ച്.എസ്.എസ് വിഭാഗത്തിൽ നിദാ ജന്നത്ത് (ഇഖ്ബാൽ എച്ച് എസ് എസ്, പെരിങ്ങമ്മല, പാലോട്) അർഷന നൗഷാദ് (പി.എൻ.എം.ജി.എച്ച്.എസ്.എസ് കുന്തള്ളൂർ) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
തുടർന്ന് നടന്ന ഭാഷാ സമര അനുസ്മരണ സമ്മേളനം തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി റഷീദ് മദനി ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വാർഡ് കൗൺസിലർ അംശു വാമദേവൻ സമ്മാന വിതരണം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന പ്രതിനിധി കെ.വി. ജൈസൽ, ജില്ലാ അലിഫ് കൺവീനർ അൻസാറുദ്ദീൻ സ്വലാഹി, കെ.എ.ടി.എഫ് ജില്ലാ പ്രസിഡൻ്റ് നാസർ കണിയാപുരം, മുഹമ്മദ് ബാലരാമപുരം, ഹാസിലുദ്ദീൻ അഴീക്കോട്, സുലേഖ പട്ടം, അനീസ് കരുവാരക്കുണ്ട്, അജിലാൽ ആറ്റിങ്ങൽ, റസീൽ മദനി തുടങ്ങിയവർ സംസാരിച്ചു.
ഭാഷാ സമര അനുസ്മരണ സമ്മേളനം തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു





0 Comments