ന്യൂഡൽഹി: കായികം, വിദ്യാഭ്യാസം, ശാസ്ത്രം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യും ഡാറ്റാ സയൻസും പ്രായോഗികമായി പ്രയോജനപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം അഞ്ചു പുതിയ എഐ കോഴ്സുകൾ ആരംഭിച്ചു. വിദ്യാർഥികൾ, അധ്യാപകർ, മറ്റു പ്രൊഫഷണലുകൾ എന്നിവർക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന ഈ കോഴ്സുകൾ സൗജന്യമായി SWAYAM (സ്വയം) ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. പ്രായോഗിക പരിശീലനം ഉൾപ്പെടുത്തിയിട്ടുള്ള ഈ കോഴ്സുകൾ പൈത്തൺ ഉപയോഗിച്ചുള്ള എഐ/എംഎൽ, ക്രിക്കറ്റ് അനലിറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, അക്കൗണ്ടിങ് തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നു. പൈത്തൺ ഉപയോഗിച്ചുള്ള എഐ/എംഎൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് ആശയങ്ങൾ പൈത്തണിലൂടെ പഠിപ്പിക്കുന്നു. ഡാറ്റാ വിഷ്വലൈസേഷൻ, ലീനിയർ ആൽജിബ്ര, സ്റ്റാറ്റിസ്റ്റിക്സ്, ഒപ്റ്റിമൈസേഷൻ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുന്ന ഈ കോഴ്സ്, ഡാറ്റാ സയൻസ് പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യാനും വിലയിരുത്താനുമുള്ള കഴിവ് വികസിപ്പിക്കുന്നു. എഐ ഉപയോഗിച്ചുള്ള ക്രിക്കറ്റ് അനലിറ്റിക്സ് ക്രിക്കറ്റ് രംഗത്തെ ഡാറ്റാ സയൻസ് പ്രയോഗങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന കോഴ്സാണിത്. സ്ട്രൈക്ക് റേറ്റ്, BASRA ഇൻഡെക്സ് തുടങ്ങിയ പ്രകടന സൂചകങ്ങളുടെ വിശകലനം, സങ്കീർണ്ണമായ ഡാറ്റയുടെ വിഷ്വലൈസേഷൻ തുടങ്ങിയവ പൈത്തൺ ഉപയോഗിച്ച് പഠിപ്പിക്കും. അധ്യാപകർക്കുള്ള എഐ അധ്യാപന രീതി, മൂല്യനിർണ്ണയം, വിദ്യാർഥികളുടെ പങ്കാളിത്തം എന്നിവയിൽ എഐ എങ്ങനെ പ്രയോഗിക്കാമെന്ന് വിശദീകരിക്കുന്നു. അധ്യാപന നിലവാരം മെച്ചപ്പെടുത്താനും പഠനാനുഭവം വ്യക്തിഗതമാക്കാനും ഈ കോഴ്സ് സഹായകരമാണ്. ഫിസിക്സിലെ എഐ എക്സ്പിരിമെൻറൽ ഫിസിക്സിനെ എഐ സാങ്കേതികവിദ്യകളുമായി ബന്ധിപ്പിക്കുന്ന കോഴ്സാണിത്. ന്യൂറൽ നെറ്റ് വർക്കുകളും മെഷീൻ ലേണിംഗും ഉപയോഗിച്ച് ഫിസിക്സിലെ യാഥാർഥ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു. കെമിസ്ട്രിയിലെയും അക്കൗണ്ടിംഗിലെയും എഐ കെമിസ്ട്രിയിൽ മോളിക്യുലാർ പ്രെഡിക്ഷൻ, റിയാക്ഷൻ മോഡലിംഗ്, മരുന്ന് രൂപകൽപ്പന തുടങ്ങിയ മേഖലകളിൽ എഐയുടെ പ്രയോഗങ്ങൾ പരിചയപ്പെടുത്തുന്നു. അക്കൗണ്ടിംഗിൽ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തൽ, പ്രവചനം, ഡാറ്റാ അധിഷ്ഠിത തീരുമാനം എന്നിവയിലൂടെ എഐയുടെ പ്രാധാന്യം പഠിപ്പിക്കുന്നു. എല്ലാ കോഴ്സുകളും SWAYAM പോർട്ടലിൽ സൗജന്യമായി ലഭ്യമാണ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേഷനും ലഭിക്കും. നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം പൊതുജനങ്ങളിലേക്കും വ്യാപിപ്പിക്കുക, ഡിജിറ്റൽ സന്നദ്ധത വളർത്തുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
എഐ ഉപയോഗിച്ചുള്ള ക്രിക്കറ്റ് അനലിറ്റിക്സ് ക്രിക്കറ്റ് രംഗത്തെ ഡാറ്റാ സയൻസ് പ്രയോഗങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന കോഴ്സാണിത്





0 Comments