/uploads/news/225-IMG_20190126_230540.jpg
Events

ഡോ: അബ്ദുൽ ജബ്ബാർ അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും


കഴക്കൂട്ടം: റംലത്ത് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും കഴക്കൂട്ടം എ.ജെ ഹോസ്പ്പിറ്റലിന്റെയും സ്ഥാപകനായ ഡോ.എം.എ അബ്ദുൽ ജബ്ബാറിന്റെ പന്ത്രണ്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കഴക്കൂട്ടം എ.ജെ ഹോസ്പിറ്റൽ അങ്കണത്തിൽ വെച്ച് നാളെ (ശനിയാഴ്ച) രാവിലെ 9 മണി മുതൽ 1 മണി വരെ. കാർഡിയോളജി, ചെസ്റ്റ് ഫിസിഷൻ, ഓർത്തോപീഡിക്, ഗൈനക്കോളജി, സർജൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പരിശോധിക്കും. കാമ്പിൽ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകളും ടെസ്റ്റുകളും സൗജന്യമായി നൽകും. ഡോ: എം.എ.അബ്ദുൽ ജബ്ബാർ തുടങ്ങി വച്ച കാരുണ്യ പ്രവർത്തികളുടെ പാതയിലൂടെ സാമ്പത്തിക സഹായം പിന്നോക്കം നിൽക്കുന്ന നിർദ്ധനരായ കുട്ടികൾക്ക് പഠന സഹായം. നിർദ്ധനരായ രോഗികൾക്ക് സാമ്പത്തിക സഹായം, യത്തീമായ കുട്ടികൾക്ക് വിവാഹ സഹായം, സാമ്പത്തിക ബുദ്ധിമുട്ടുള്ള തെരഞ്ഞെടുക്കപ്പെട്ടവർക്ക് വീട് പുനരുദ്ധാരണത്തിന് ധനസഹായവും ചടങ്ങിൽ വിതരണംം ചെയ്യും.

ഡോ: അബ്ദുൽ ജബ്ബാർ അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും

0 Comments

Leave a comment