കഴക്കൂട്ടം: സ്വാതന്ത്ര്യ സമര സേനാനിയും അഞ്ചര വർഷത്തോളം ജയിൽവാസം അനുഭവിക്കുകയും കഴക്കൂട്ടം ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും തിരുവനന്തപുരം ജില്ലാകൗൺസിൽ പ്രസിഡന്റും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന കാട്ടായിക്കോണം സദാനന്ദന്റെ സ്മാരകമായി കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം സ്ഥലം വാങ്ങി നിർമ്മിച്ച സി.പി.ഐ കഴക്കൂട്ടം മണ്ഡലം കമ്മറ്റി ഓഫീസ് ഇന്നു (ശനിയാഴ്ച) വൈകുന്നേരം നാല് മണിക്ക് സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൗഡിക്കോണം കൃഷ്ണൻ നായരുടെ പേരിലുള്ള സമ്മേളന ഹാളിന്റെ ഉദ്ഘാടനം സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറി പ്രകാശ് ബാബു നിർവഹിക്കും. ഇതോടനുബന്ധിച്ച് ജില്ലാ സെക്രെട്ടറി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മണ്ഡലം സെക്രെട്ടറി ചന്തവിള മധു, ഡെപ്യുട്ടി സ്പീക്കർ വി.ശശി, എൻ.രാജൻ, ഡെപ്യുട്ടി മേയർ രാഖിരവികുമാർ, പള്ളിച്ചൽ വിജയൻ, മാങ്കോട് രാധാകൃഷ്ണൻ, വി.പി.ഉണ്ണികൃഷ്ണൻ, പി.കെ.രാജു, കെ.നിർമ്മലകുമാർ, തുണ്ടത്തിൽ അജി, വി.പി.ഗോപകുമാർ, ചിത്രലേഖ തുടങ്ങിയവർ പ്രസംഗിക്കും.
കഴക്കൂട്ടത്ത് സി.പി.ഐ ഓഫീസ് ഇന്ന് (09/02/2019) കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും





0 Comments