ആറ്റിങ്ങൽ: ആറ്റിങ്ങൽ കുളച്ചൽ കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന അനുമോദന സമ്മേളനം അഷ്റഫ് കല്ലമ്പലം ഉത്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും ചടങ്ങിൽ നൽകി.
മാഹീൻകുട്ടി പാലാംകോണം ചടങ്ങിൽ അധ്യക്ഷനായി. നജീബ് സലീം, അഷ്കർ പാലാംകോണം എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ നുജൂം സ്വാഗതവും സലീം വഞ്ചിയൂർ നന്ദിയും പറഞ്ഞു.
ആറ്റിങ്ങൽ കുളച്ചൽ കൂട്ടായ്മയുടെ അഭിമുഖ്യത്തിലാണ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചത്





0 Comments