/uploads/news/news_വിഘ്‌നങ്ങൾ_നീക്കുന്ന_ഉത്സവം:_ഗണേശ_ചതുര്‍..._1756025574_8588.jpg
Festivals

വിഘ്‌നങ്ങൾ നീക്കുന്ന ഉത്സവം: ഗണേശ ചതുര്‍ത്ഥിയുടെ രാഷ്ട്രീയ ചിത്രത്തിലൂടെ ഒരല്പനേരം


ഗണേശ ചതുര്‍ത്ഥി വളരെ പ്രാധാന്യമുള്ള ഹിന്ദു ഉത്സവമാണ്. ബുദ്ധിയുടെയും വിജയത്തിന്റെയും ദേവനായ്, മാനസിക വിഘ്നങ്ങൾ നീക്കി വിജയപഥത്തിലേക്ക് നയിക്കുന്നവനായി ശ്രീ ഗണപതി ആരാധിക്കപ്പെടുന്നു. ഈ വർഷത്തെ ഗണേശചതുര്‍ത്ഥി ആഗസ്റ്റ് 27 ബുധനാഴ്ച്ചയാണ് ആഘോഷിക്കുന്നത്.

ഗണേശോത്സവത്തിന്റെ ചരിത്രം:

ഗണേശ ചതുര്‍ത്ഥി ആദ്യമായി എപ്പോൾ എങ്ങനെ ആചരിക്കാൻ തുടങ്ങി എന്നതു  വ്യക്തമല്ലെങ്കിലും മറാഠാ സാമ്രാട്ട്  ശിവാജിയുടെ (1630 -1680) കാലഘട്ടത്തിൽ പുനെയിൽ ഈ ഉത്സവം പൊതു രീതിയിൽ ആചരിക്കപ്പെട്ടിട്ടുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലം ആരംഭിച്ചതോടെയാണ് മഹാരാഷ്ട്രയിൽ ഇതൊരു സ്വകാര്യ കുടുംബാഘോഷമായി മാറിയത്. 19-ാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യ സമര നായകനും സാമൂഹിക പരിഷ്കർത്താവുമായ ബാലഗംഗാധര തിലക്, ഈ ഉത്സവം ദേശീയ ഐക്യവും സ്വാതന്ത്ര്യ ബോധവും വളർത്താനുള്ള മാർഗമായി തെരഞ്ഞെടുത്തു. ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദു സമൂഹത്തെ ഐക്യപ്പെടുത്താനും ദേശീയ ബോധം വളർത്താനും ഈ ഉത്സവം സഹായിച്ചു.
അങ്ങനെ മഹാരാഷ്ട്രയിൽ 1893-ൽ വീണ്ടും വ്യാപകമായി ആഘോഷം ആരംഭിച്ചു. ഇത് ഭാരതത്തിലുടനീളം പടർന്നു.
 

ആഘോഷങ്ങൾ:

ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് വീടുകളിലും ക്ഷേത്രങ്ങളിലും പത്ത് ദിവസത്തോളം ഗണപതി വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജകൾ നടത്തുന്നു. കൂടാതെ പൊതു മണ്ഡപങ്ങളിൽ സാംസ്കാരിക പരിപാടികൾ നടക്കും. ഉത്സവത്തിന്റെ അവസാന ദിവസം, വിഗ്രഹങ്ങളെ ജലാശയത്തിൽ മുക്കുകയാണ് പ്രധാന ചടങ്ങ്.

ഗണേശ ചതുര്‍ത്ഥി ഒരു ആചാരപരമായ ഉത്സവമെന്നതിലപ്പുറം, സമുദായ ഐക്യത്തിന്റെയും ആത്മീയാനുഭവത്തിന്റെയും പ്രതീകവുമാണ്. വിശ്വാസം, പാരമ്പര്യം, സംസ്കാരം എന്നിവയുടെ സംഗമമായി ഈ ആഘോഷം ഓരോ വർഷവും നമ്മുടെ മനസ്സിൽ പുതുമയോടെ നിറയുന്നു.

ഗണേശ ചതുര്‍ത്ഥി ആദ്യമായി എപ്പോൾ എങ്ങനെ ആചരിക്കാൻ തുടങ്ങി എന്നതു  വ്യക്തമല്ലെങ്കിലും മറാഠാ സാമ്രാട്ട്  ശിവാജിയുടെ (1630 -1680) കാലഘട്ടത്തിൽ പുനെയിൽ ഈ ഉത്സവം പൊതു രീതിയിൽ ആചരിക്കപ്പെട്ടിട്ടുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

0 Comments

Leave a comment