/uploads/news/news_കണിയാപുരം_ഡെവലപ്മെന്റ്__ഓർഗനൈസേഷൻ(കെ.ഡി...._1758547624_2481.jpg
Festivals

കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ(കെ.ഡി.ഒ)ൻ്റെ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


കണിയാപുരം; തിരുവനന്തപുരം: കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ (KDO) സംഘടിപ്പിച്ച ഓണാഘോഷം 2025 കണിയാപുരത്ത് വെച്ച് ചെയർമാൻ നൗഷാദ് തോട്ടുംകരയുടെ അധ്യക്ഷതയിൽ നടന്നു. പ്രശസ്ത കവി ജയപ്രസാദിന്റെ ഓണക്കവിതയോട് കൂടി പരിപാടി ആരംഭിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ ഉത്‌ഘാടനം നിർവഹിച്ചു.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിദ ബീവി, ജില്ലാ പഞ്ചായത്ത് മെമ്പർ ഉനൈസ അൻസാരി, കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഹാഷിം എന്നിവർ ആശംസകൾ അറിയിച്ചു.

പൊതുയോഗത്തിൽ KDO യുടെ ഭാരവാഹികൾ കഴിഞ്ഞ വർഷത്തിൽ നടന്ന പ്രവർത്തനങ്ങൾ വിവരിച്ചു. പൊതുയോഗത്തിനു ശേഷം ഓണസദ്യയും ഗാനമേളയോടും കൂടി പരിപാടി അവസാനിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ-കലാസാംസ്കാരിക വ്യക്തികളും പരിപാടിയിൽ പങ്കെടുത്തു.

പ്രശസ്ത കവി ജയപ്രസാദിന്റെ ഓണക്കവിതയോട് കൂടി പരിപാടി ആരംഭിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ ഉത്‌ഘാടനം നിർവഹിച്ചു

0 Comments

Leave a comment