/uploads/news/news_പൾസ്_പോളിയോ_ഇമ്മ്യൂണൈസേഷൻ_മാർച്ച്_മൂന്ന്..._1709102175_3840.jpg
Health

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് മൂന്ന് ഞായറാഴ്ച


തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി  ഞായറാഴ്ച നടക്കും. മാർച്ച് മൂന്നിന് രാവിലെ 8 മുതൽ വൈകിട്ട് 5 മണിവരെ പോളിയോ ബൂത്തുകൾ പ്രവർത്തിക്കും. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാൻ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്നു വിതരണം നടത്തുന്നത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വോളന്റിയർമാർ വീടുകൾ സന്ദർശിച്ച് 5 വയസിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തുള്ളിമരുന്ന് നൽകി എന്നുറപ്പാക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പൾസ് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 23,471 ബൂത്തുകൾ പ്രവർത്തിക്കും. ഇതിനായി 46,942  1564 സൂപ്പർവൈസർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്.

കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011ന് ശേഷവും പോളിയോരോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയൽരാജ്യങ്ങളിൽ പോളിയോരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാദ്ധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്.

മാർച്ച് മൂന്നിന് രാവിലെ 8 മുതൽ വൈകിട്ട് 5 മണിവരെ പോളിയോ ബൂത്തുകൾ പ്രവർത്തിക്കും. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.

0 Comments

Leave a comment