തിരുവനന്തപുരം: വിശുദ്ധ ഖുര്‍ആന്‍ നാലരമാസം കൊണ്ട് സ്വന്തം കൈകൊണ്ട് പകര്‍ത്തി എഴുതി അറബിക് കോളജ് വിദ്യാര്‍ഥി. ദാറുല്‍ ഉലൂം ദയൂബന്ദിലെ വിദ്യാര്‍ഥിയായ തിരുവനന്തപുരം വെമ്പായം സ്വദേശി മുഹമ്മദ് തൗഫീഖ് കാശിഫിയാണ് ഈ നേട്ടം കൈവരിച്ചത്. പഠനത്തിനിടയിലെ ഒഴിവുസമയമാണ് മുഹമ്മദ് തൗഫീഖ് എഴുതാനായി ഉപയോഗിച്ചത്. അറബിക് എക്‌സിബിഷനുകളില്‍ കണ്ടിരുന്ന ഖുര്‍ആന്‍ കൈയെഴുത്ത് പ്രതികളാണ് തന്റെ മനസില്‍ ഈ ആഗ്രഹമുണ്ടാകാന്‍ കാരണമായതെന്ന് മുഹമ്മദ് തൗഫീഖ് പറഞ്ഞു. പതിനെട്ടാം വയസ്സില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയ തൗഫീഖ് ഇപ്പോള്‍ ഡല്‍ഹി ദാറുല്‍ ഉലൂം ദയൂബന്ദില്‍ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. വെമ്പായം വടക്കെവിളാകത്ത് വീട് നാസറുദീന്റെ മകനാണ്.
ദാറുല്‍ ഉലൂം ദയൂബന്ദിലെ വിദ്യാര്‍ഥിയായ തിരുവനന്തപുരം വെമ്പായം സ്വദേശി മുഹമ്മദ് തൗഫീഖ് കാശിഫിയാണ് ഈ നേട്ടം കൈവരിച്ചത്





0 Comments