/uploads/news/news_ഗസയിലെ_വംശഹത്യക്ക്_സഹായം_നല്‍കിയ_സ്പാനിഷ..._1761494497_686.jpg
NEWS

ഗസയിലെ വംശഹത്യക്ക് സഹായം നല്‍കിയ സ്പാനിഷ് സ്റ്റീല്‍ കമ്പനിക്കെതിരേ അന്വേഷണം


മാഡ്രിഡ്: ഗസയിലെ വംശഹത്യക്ക് സഹായം നല്‍കിയ സ്റ്റീല്‍ കമ്പനിക്കെതിരേ സ്‌പെയ്ന്‍ സുപ്രിംകോടതി അന്വേഷണം ആരംഭിച്ചു. സിദ്‌നോര്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സ് എന്ന കമ്പനിക്കെതിരെയാണ് ജഡ്ജി ഫ്രാന്‍സിസ്‌കോ ഡി ജോര്‍ജ് അന്വേഷണം ആരംഭിച്ചത്. ഇസ്രായേലി മിലിറ്ററി ഇന്‍ഡസ്ട്രീസിന് രഹസ്യമായി സ്റ്റീല്‍ നല്‍കിയെന്നാണ് സിദ്‌നോര്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സ് ചെയര്‍മാന്‍ ജോസ് അന്റോണിയോ അടക്കമുള്ള രണ്ടുപേര്‍ക്കെതിരെയുള്ള കേസ്. മാരകമായ ആയുധങ്ങള്‍ നിര്‍മിക്കുന്ന ഇസ്രായേലിലെ എല്‍ബിത്ത് സിസ്റ്റത്തിന്റെ ഭാഗമാണ് ഇസ്രായേലി മിലിറ്ററി ഇന്‍ഡസ്ട്രീസ്. അതിനാല്‍ തന്നെ സ്പാനിഷ് കമ്പനി നല്‍കിയ സ്റ്റീല്‍ കൊണ്ടുള്ള ആയുധങ്ങള്‍ ഗസയില്‍ ഉപയോഗിച്ചിട്ടുണ്ടാവാമെന്നാണ് അനുമാനം.

സിദ്‌നോര്‍ സ്‌പെഷ്യല്‍ സ്റ്റീല്‍സ് എന്ന കമ്പനിക്കെതിരെയാണ് ജഡ്ജി ഫ്രാന്‍സിസ്‌കോ ഡി ജോര്‍ജ് അന്വേഷണം ആരംഭിച്ചത്

0 Comments

Leave a comment