തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളില്‍ മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി അനുവദിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഈ കാര്യം അറിയിച്ചത്. ഐടിഐകളില്‍ ശനിയാഴ്ച അവധി ദിവസവമാക്കിയിട്ടുണ്ട്. ഐ.ടി.ഐ ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ തീരുമാനം. ഐടിഐകളിൽ രണ്ട് ഷിഫ്റ്റുകളിലായി സമയം പരിഷ്കരിക്കാനും തീരുമാനമായി.
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഐടിഐകളില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധി
0 Comments