തിരുവനന്തപുരം: ഓണ സമ്മാനമായി രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഇന്നു മുതൽ അക്കൗണ്ടിലെത്തും. രണ്ട് ഗഡു ക്ഷേമപെൻഷനാണ് ഓണസമ്മാനമായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്താൻ പോകുന്നത്. ഇതിനായി 1,679 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി അറിയിച്ചു.
3,200 രൂപ വീതം 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് തുക കിട്ടുന്നത്. ഓഗസ്റ്റിലെ പെൻഷനു പുറമേ ഒരു ഗഡു കുടിശ്ശിക കൂടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇന്നു (ശനിയാഴ്ച) മുതൽ പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിത്തുടങ്ങും.
രണ്ട് ഗഡു ക്ഷേമപെൻഷനാണ് ഓണസമ്മാനമായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്താൻ പോകുന്നത്. ഇതിനായി 1,679 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി അറിയിച്ചു





0 Comments