/uploads/news/news_ചന്ദ്രയാൻ_4_ഉൾപ്പെടെയുള്ള_ഒരുകൂട്ടം_ബഹിര..._1756022385_8845.jpg
NEWS

ചന്ദ്രയാൻ 4 ഉൾപ്പെടെയുള്ള ഒരുകൂട്ടം ബഹിരാകാശ പദ്ധതികൾ പ്രഖ്യാപിച്ചു ഐഎസ്ആർഒ മേധാവി ഡോ വി.നാരായണൻ


ന്യൂഡൽഹി: ചന്ദ്രയാൻ 4 ഉൾപ്പെടെ ഒരുകൂട്ടം ബഹിരാകാശ പദ്ധതികൾ ഐഎസ്ആർഒ മേധാവി ഡോ: വി.നാരായണൻ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനമുണ്ടായത്. ചന്ദ്രയാൻ 4, വീനസ് ഓർബിറ്റർ ദൗത്യം എന്നിവ വിക്ഷേപിക്കുമെന്നും 2035-ൽ ഇന്ത്യയുടെ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബി എ എസ്) ഭ്രമണപഥത്തിൽ സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. 2040 ഓടെ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2028 ഓടുകൂടി വിക്ഷേപിക്കുമെന്നും വി.നാരായണൻ പറഞ്ഞു.

കൂടാതെ നെക്സ്റ്റ് ജനറേഷൻ ലോഞ്ചർ നിർമ്മിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവാദം നൽകിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ലോകത്തിലെ മറ്റു ബഹിരാകാശ പദ്ധതികളുമായി മാറ്റുരയ്ക്കുവാൻ ഭാരതത്തിന് സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ബഹിരാകാശ രംഗത്തെ പ്രധാനമന്ത്രിയുടെ ദിശാബോധത്തെയും ചിന്താശേഷിയും ഐഎസ്ആർഒ മേധാവി പ്രകീർത്തിച്ചു.

ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളിൽ ഒരാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ സാധിച്ചത് ഐഎസ്ആർഒയുടെ നേട്ടമാണെന്നും, ഈ ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതായിരുന്നെന്നും ഐഎസ്ആർഒ മേധാവി കൂട്ടിച്ചേർത്തു.

2040 ഓടെ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2028 ഓടുകൂടി വിക്ഷേപിക്കുമെന്നും വി.നാരായണൻ പറഞ്ഞു

0 Comments

Leave a comment