പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കി. നിലയ്ക്കലിലെ ലാന്‍ഡിങ് മാറ്റിയതോടെ രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ചെയ്തത്. കാലാവസ്ഥ പ്രതിസന്ധിയെ തുടര്‍ന്നാണ് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറക്കിയത്.
നിലയ്ക്കലിലെ ലാന്‍ഡിങ് മാറ്റിയതോടെ പ്രമാടത്ത് കോണ്‍ക്രീറ്റ് ചെയ്തത് രാവിലെ





0 Comments